Webdunia - Bharat's app for daily news and videos

Install App

മൊഫിയയോട് മോശമായി പെരുമാറിയ സിഐ സുധീർ ഉത്ര കേസിൽ വീഴ്‌ച്ച വരുത്തിയ ഉദ്യോഗസ്ഥൻ

Webdunia
ചൊവ്വ, 23 നവം‌ബര്‍ 2021 (16:26 IST)
ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ ആത്മഹത്യ ചെയ്‌ത മോഫിയ പർവീനിനോട് മോശമായി പെരുമാറിയ ആലുവ സിഐ  കേരളം ഏറെ ചർച്ച ചെയ്‌ത ഉത്ര കേസിലും വീഴ്‌ച്ച വരുത്തിയ ഉദ്യോഗസ്ഥൻ. മുൻപ് രണ്ട് തവണ ജോലിയിൽ വീഴ്‌ച്ച വരുത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണവും വകുപ്പ് തല നടപടി‌യും ഉണ്ടായിട്ടുണ്ട്.
 
ഉത്ര കൊലക്കേസിൻ്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീർ. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഉത്രാ കേസിൽ ഇയാളുടെ വീഴ്‌ച്ചയെ പറ്റിയുള്ള അന്വേഷണം ഈ മാസം 19നാണ് പൂർത്തിയായത്.
 
അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച് മുൻപും സുധീർ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 2020 ജൂണിൽ നടന്ന സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയായിരുന്ന ഹരിശങ്കർ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇയാൾ ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്ന് ശുപാർശ ചെയ്‌തിരുന്നു.
 
ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. പോലീസിൽ പരാതി നൽകാനെത്തിയപ്പോൾ സിഐ അപമര്യാദയായി പെരുമാറിയെന്നും മരണത്തിന് സിഐ കൂടി ഉത്തരവാദിയാണെന്നും മൊഫിയ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു; കേസുകൾ കൂടുതൽ കേരളത്തിൽ

പത്ത് പേരെ വിവാഹം ചെയ്ത് തട്ടിപ്പ്, പതിനൊന്നാമത്തെ വിവാഹത്തില്‍ അറസ്റ്റ്; കുടുക്കിയത് പ്രതിശ്രുത വരന്‍

Shine Tom Chacko: 'ഇടയ്ക്കു ഞാന്‍ ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി..'; അപകടത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

അടുത്ത ലേഖനം
Show comments