ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും; അഞ്ച് ദിവസത്തേക്ക് കേരളത്തില്‍ മഴ

Webdunia
ചൊവ്വ, 23 നവം‌ബര്‍ 2021 (16:21 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറുനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച് ശ്രീലങ്ക, തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
 
തെക്ക് - കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയുന്നുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുന്ന അഞ്ചുദിവസം കേരളത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
 
നാളെ എവിടെയും മഴ മുന്നറിയിപ്പില്ല.
 
വ്യാഴാഴ്ച വീണ്ടും മഴ ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ അന്നേ ദിവസം ജാഗ്രതാനിര്‍ദേശം നല്‍കി. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
 
മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ വരുംദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറില്‍ തുറക്കണം: ഇറാന് അന്ത്യശാസനവുമായി ട്രംപ്

പാകിസ്ഥാന്‍ ആക്രമിക്കപ്പെട്ടാല്‍, ഞങ്ങള്‍ മുംബൈയെയും ഡല്‍ഹിയെയും ലക്ഷ്യം വയ്ക്കും: വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്

110 സീറ്റുകൾ നേടി മൂന്നാമതും ഭരിക്കും, അഞ്ച് ആളുകൾ പോയാൽ പ്രശ്നമല്ല: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments