അമീബിക് മസ്തിഷ്‌കജ്വരം; സംസ്ഥാനത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ രണ്ട് മരണം കൂടി
കഴിഞ്ഞ ദിവസമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം കൂടി. മൂന്നുമാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്‌കയുമാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസ്സ് എന്ന് അധികൃതര്‍ പറയുന്നു. മരണപ്പെട്ട മറ്റൊരാള്‍ മലപ്പുറം കാപ്പില്‍ സ്വദേശിയായ 52 കാരിയാണ്. ഇവരെ മെഡിക്കല്‍ കോളേജില്‍ അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇവര്‍ക്ക് രോഗം ബാധിച്ചത് വീടിനു സമീപത്തെ കുളത്തില്‍ നിന്നാണെന്നാണ് പറയുന്നത്.