Select Your Language

Notifications

webdunia
webdunia
webdunia
webdunia

വലയ സൂര്യഗ്രഹണം തുടങ്ങി,കേരളത്തിൽ ദൃശ്യമാകുന്നത് നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ ഗ്രഹണം

വലയ സൂര്യഗ്രഹണം തുടങ്ങി,കേരളത്തിൽ ദൃശ്യമാകുന്നത് നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ ഗ്രഹണം

അഭിറാം മനോഹർ

, വ്യാഴം, 26 ഡിസം‌ബര്‍ 2019 (08:36 IST)
അപൂർവമായി മാത്രം ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണം ആരംഭിച്ചു. കേരളത്തിന്റെ വടക്കൻ മേഖലകളിൽ ഗ്രഹണം വ്യക്തമായി തന്നെ ദൃശ്യമായി തുടങ്ങി. വടക്കൻ കേരളത്തിൽ പൂർണ വലയ ഗ്രഹണവും മറ്റിടങ്ങളിൽ ഭാഗികമായ ഗ്രഹണവും ആകും ഇന്ന് ദൃശ്യമാകുക. സൂര്യഗ്രഹണം നഗ്ന നേത്രങ്ങൾ കൊണ്ട് വീക്ഷിക്കരുതെന്ന് മുന്നറിയിപ്പുണ്ട്.
 
ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വരുമ്പൊൾ വലയം പോലെ സൂര്യൻ ദൃശ്യമാകുന്നതാണ് വലയ സൂര്യഗ്രഹണം. ഈ നൂറ്റാണ്ടിലെ തന്നെ രണ്ടാമത്തെ മാത്രം വലയ ഗ്രഹണമാണ് ഇന്ന് കേരളത്തിൽ ദൃശ്യമാകുന്നത്. രാവിലെ 8:05 മുതൽ ആരംഭിച്ച വലയ സൂര്യഗ്രഹണം 11:10 വരെ നീളും 9:30ന് വലയ ഗ്രഹണം അതിന്റെ പാരമ്യത്തിലെത്തുകയും കൂടുതൽ വ്യക്തതയോടെ കാണാൻ സാധിക്കുകയും ചെയ്യും. ആ സമയത്ത് 90 ശതമാനത്തോളം സൂര്യൻ മറ്യ്ക്കപ്പെടും.
 
കാസർകോഡ്,കോഴിക്കോട്,വയനാട് ജില്ലകളിൽ 2:45 മിനുറ്റ് സമയത്തേക്ക് വലയ ഗ്രഹണം കാണാം. മറ്റു ജില്ലകളിൽ ഭാഗികമായും കാണാം. സോളാർ ഫിൽറ്ററുകൾ,കണ്ണടകൾ,പിൻഹോൾ ക്യാമറകൾ എന്നിവ ഉപയോഗിച്ച് ഗ്രഹണം കാണാൻ സാധിക്കും. 
 
അതേ സമയം ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നതുൾപ്പെടെയുള്ള അന്ധവിശ്വാസങ്ങൾ തെറ്റാണെന്ന് ബോധവത്കരിക്കാൻ ഗ്രഹണം കാണുവാൻ സൗകര്യം ഒരുക്കിയ ഇടങ്ങളിൽ പായസവിതരണവും സംഘടിപ്പിക്കുന്നുണ്ട്.
 
2010ൽ തിരുവനന്തപുരത്താണ് ഇതിന് മുൻപ് വലയ ഗ്രഹണം ദൃശ്യമായത്. 2021 ജൂൺ മാസം 21ന് ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ വലയ സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും കേരളത്തിൽ ദുർബലമായ ഭാഗിക സൂര്യഗ്രഹണമാകും ദൃശ്യമാകുക. അടുത്ത ശക്തമായ സൂര്യഗ്രഹണം 2031 മെയ് മാസം 21നാണ്. അന്ന് 10:58 മുതൽ 03:04 വരെ മധ്യകേരളത്തിൽ വലയ സൂര്യഗ്രഹണം ദൃശ്യമാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തർപ്രദേശിൽ വെടിയേറ്റ ഒരാൾ കൂടി മരിച്ചു;മരണസംഖ്യ 20 ആയി