Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരും ജോലിക്ക് വരുമ്പോള്‍ കൈവശമുള്ള പണം രജിസ്റ്ററില്‍ എഴുതണം

സംസ്ഥാനത്ത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഈ രജിസ്റ്ററുകള്‍ സൂക്ഷിക്കപ്പെടുന്നില്ലെന്നു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു നിര്‍ദേശം

എല്ലാ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരും ജോലിക്ക് വരുമ്പോള്‍ കൈവശമുള്ള പണം രജിസ്റ്ററില്‍ എഴുതണം

രേണുക വേണു

, വ്യാഴം, 9 മെയ് 2024 (21:22 IST)
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകുന്ന സമയം കൈവശമുള്ള തുകയെ സംബന്ധിച്ചും വിലപിടിപ്പുള്ള വസ്തുക്കളെ സംബന്ധിച്ചുമുള്ള വിവരം ഡെയ്ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍/ പേഴ്‌സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. ഇക്കാര്യം എല്ലാ വകുപ്പു മേധാവികളും ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ചു പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 
 
സംസ്ഥാനത്ത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഈ രജിസ്റ്ററുകള്‍ സൂക്ഷിക്കപ്പെടുന്നില്ലെന്നു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു നിര്‍ദേശം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു