വയനാട്: ഷാഡോ പൊലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയിലായി. താനൂര്‍ സ്വദേശി റാഫിയാണ് പിടിയിലായത്. വയനാട് സുല്‍ത്താൻ ബത്തേരി പുല്‍പ്പള്ളിയിലാണ് കബളിപ്പിക്കൽ നാടകം അരങ്ങേറിയത്.
പുല്‍പ്പള്ളിയിലെ ഒരു കടയിൽ എത്തിയ റാഫി താൻ ഷാഡോ പൊലീസാണെന്ന് പറഞ്ഞശേഷം കടയില്‍ മദ്യ വില്‍പനയുണ്ടെന്ന് ആരോപിച്ചു പരിശോധന നടത്തുകയായിരുന്നു.എന്നാൽ ഈ സമയം കടയില്‍ ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. ഇതിനു ശേഷം ജീവനക്കാരനെ ഭീഷണിപ്പെടുത്തി 1000 രൂപ വാങ്ങി ഇയാള്‍ പോവുകയായിരുന്നു.
പക്ഷെ പിന്നീട് കട ഉടമ എത്തിയപ്പോള്‍ ജീവനക്കാരൻ വിവരം പറഞ്ഞു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോൾ സംശയം തോന്നിയ കട ഉടമ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പുൽപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.
മലപ്പുറം,താനൂർ എന്നിവിടങ്ങളിൽ ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ബ കൂടാതെ മന്ത്രവാദം നടത്തി ചിലരെ കബളിപ്പിച്ചതിനും ഐസിയു ട്രോമ കെയര്‍ വളണ്ടിയറാണെന്ന് പറഞ്ഞു പറ്റിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു