രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് നല്‍കിയത് അന്‍വറിന്റെ മുന്‍ സീറ്റ്
യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുല്‍ നിയമസഭയിലെത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് നല്‍കിയത് അന്‍വറിന്റെ മുന്‍ സീറ്റ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുല്‍ നിയമസഭയിലെത്തിയത്. പിവി അന്‍വറിനുനല്‍കിയ സീറ്റാണ് ഇപ്പോള്‍ രാഹുലിന് നല്‍കിയത്. യുഡിഎഫ് ബ്ലോക്ക് തീര്‍ന്നതിന് ശേഷം വരുന്ന അടുത്ത സീറ്റാണിത്. പുറകിലെ നിരയായതിനാല്‍ രാഹുല്‍ ഒറ്റയ്ക്കാണിരിക്കുന്നത്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമല ദര്‍ശനത്തിനെത്തി. പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത ശേഷം ഉഷപൂജയിലും രാഹുല്‍ പങ്കെടുത്തു. അതേസമയം രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു.