Select Your Language

Notifications

webdunia
webdunia
webdunia
webdunia

വോട്ടെടുപ്പ്: ഏപ്രില്‍ 26 നു കേരളത്തില്‍ പൊതു അവധി

രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്

വോട്ടെടുപ്പ്: ഏപ്രില്‍ 26 നു കേരളത്തില്‍ പൊതു അവധി

രേണുക വേണു

, വ്യാഴം, 28 മാര്‍ച്ച് 2024 (08:11 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ 26 വെള്ളിയാഴ്ച സംസ്ഥാനത്ത് പൊതു അവധി. കേരളത്തിലെ 20 മണ്ഡലങ്ങളിലും അന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടു കൂടിയ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
 
കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു. രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന് പറയാൻ ആർക്കും അധികാരമില്ല: ഉപഭോക്തൃ തർക്ക പരിഹാര കോടതി