Select Your Language

Notifications

webdunia
webdunia
webdunia
webdunia

മക്കളെ ഉപേക്ഷിച്ചു കാമുകന്മാർക്കൊപ്പം നാടുവിട്ട സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ

മക്കളെ ഉപേക്ഷിച്ചു കാമുകന്മാർക്കൊപ്പം നാടുവിട്ട സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ശനി, 15 ജനുവരി 2022 (11:12 IST)
തിരുവനന്തപുരം : മക്കളെ ഉപേക്ഷിച്ചു കാമുകന്മാർക്കൊപ്പം നാടുവിട്ട രണ്ട് യുവതികളും ഇവരുടെ രണ്ട് കാമുകന്മാരും പോലീസ് പിടിയിലായി. വർക്കല രഘുനാഥപുരം സ്വദേശി ഷാൻ എന്ന ഷൈൻ (38), കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട്ട് സ്വദേശി റിയാസ് (34) എന്നിവരും ഇവർക്കൊപ്പം പോയ യുവതികളുമാണ് അറസ്റ്റിലായത്.

ക്രിസ്തുമസിന്റെ പിറ്റേന്നാണ് ഇവർ നാടുവിട്ടത്. ഇതിലെ ഒരു യുവതിക്ക് ഒന്നര, നാല്‌, പന്ത്രണ്ട് വയസുള്ള മൂന്നു കുട്ടികളും രണ്ടാമത്തെ  യുവതിക്ക് അഞ്ചു വയസുള്ള ഒരു കുട്ടിയുമുണ്ട്. ഇവരെ തമിഴ്‌നാട്ടിലെ കുറ്റാലത്തുള്ള റിസോർട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.  

യുവതികളെ തിരിച്ചു കിട്ടാനായി ഇവരുടെ ബന്ധുക്കളിൽ നിന്ന് രണ്ട് ലക്ഷം രൂപ മോചന ദ്രവ്യമായി ഷാനും റിയാസും ആവശ്യപ്പെട്ടിരുന്നു. പരാതിയെ തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്ത സ്ത്രീകളെ ബന്ധപ്പെട്ട സ്വർണ്ണം, പണം എന്നിവ കൈക്കലാക്കി ആഡംബര ജീവിതം നയിക്കുകയാണ്.

ഇത്തരത്തിൽ ഉണ്ടായ സംഭവങ്ങളിൽ റിയാസിനെതിരെ ശാസ്‌താംകോട്ട, കരുനാഗപ്പള്ളി, ചവറ, ശൂരനാട്, പോത്തൻകോട് എന്നീ പോലീസ് സ്റ്റേഷനുകളിലും ഷാനെതിരെ എഴുകോൺ, ഏനാത്ത്, എന്നീ പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. ബാലസംരക്ഷണ നിയമ പ്രകാരമുള്ള വകുപ്പുകൾ ചേർത്തതാണ് ഇവർ നാലുപേരെയും അറസ്റ്റ് ചെയ്തത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി : മൂന്നു പേർ അറസ്റ്റിൽ