Publish Date: Sat, 15 Jan 2022 (11:09 IST)
Updated Date: Sat, 15 Jan 2022 (11:11 IST)
നെടുമങ്ങാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിക്കരയ്ക്കടുത്ത് മുള്ളിലവിൻമൂട് അറുമാങ്കോട്ടുകോണത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിച്ച കൊല്ലം പള്ളിമുക്ക് മണക്കാട് ഇലവന്റാകാം മാളികയിൽ എസ്.അമീർ (25) ആണ് ആദ്യം അറസ്റ്റിലായത്.
നാലുമാസത്തോളമായി ഇയാൾ പെൺകുട്ടിക്കൊപ്പം ഇവിടെ താമസിക്കുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കൊപ്പം ബന്ധു, പെൺകുട്ടിയുടെ മാതാവ് എന്നിവരെയും പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ബന്ധുവായ കൊല്ലം അയത്തിൽ വടക്കേവിള ഫാത്തിമാ മൻസിലിൽ സെയ്ദാലി (22) യാണ് പിടിയിലായത്.
പെൺവാണിഭവും കഞ്ചാവ് വിൽപ്പനയും നടത്തുന്നു എന്ന വിവരം ലഭിച്ചതാണ് അന്വേഷണത്തിന് കാരണമായത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഷെൽട്ടർ ഹോമിലാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.