Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവര്‍ക്ക് ഇത് അപമാനം'; നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് കൊടുത്തതിനെതിരെ ലിനു ലാല്‍, വേണമെങ്കില്‍ സ്‌പെഷ്യല്‍ ജൂറി കൊടുക്കാമായിരുന്നു

അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു

Nanjiyamma national award
, ഞായര്‍, 24 ജൂലൈ 2022 (09:02 IST)
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെതിരെ സംഗീതജ്ഞന്‍ ലിനു ലാല്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പാട്ടിനാണ് നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് കൊടുത്തത്. എന്നാല്‍ ഇത് ഉചിതമായ നടപടിയായി തോന്നുന്നില്ലെന്ന് ലിനു ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. 2020 ലെ ഏറ്റവും നല്ല പാട്ടായി അയ്യപ്പനും കോശിയും സിനിമയില്‍ നഞ്ചിയമ്മ പാടിയ പാട്ട് തനിക്ക് തോന്നിയില്ലെന്നാണ് ലിനു പറയുന്നത്. 
 
മൂന്നും നാലും വയസ്സുമുതല്‍ സംഗീതം അഭ്യസിച്ച് ജീവിതം സംഗീതത്തിനായി മാറ്റിവെച്ച നിരവധി ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നല്‍കിയത് ശരിയായില്ലെന്ന് ലിനു പറഞ്ഞു. 
 
പുതിയൊരു സോങ് കംബോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ല. ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും സാധാരണ ഒരു ഗാനം പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ദാസ് സാറൊക്കെ ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ പാടിയിട്ടുണ്ട്. അതുപോലെ ചിത്ര ചേച്ചി. മധുബാലകൃഷ്ണനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു പാട്ട് പാടിപ്പോകും. അവരുടേ പേരെടുത്ത് ഞാന്‍ പറഞ്ഞത് അവര്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്നല്ല പറയുന്നത്. സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവര്‍ക്ക് ഇങ്ങനെയൊരു കാര്യം കേള്‍ക്കുമ്പോള്‍ അപമാനമായി തോന്നില്ലേ എന്ന് എനിക്ക് തോന്നി.
 


അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്കു തന്നെ കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നെ വിമര്‍ശിക്കാം. ഇത് തന്റെ അഭിപ്രായം മാത്രമാണെന്നും ലിനു പറഞ്ഞു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിൻ്റെ കാപ്പയിൽ നിന്ന് മഞ്ജുവാര്യർ പിന്മാറി