Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്; വയനാട്ടിൽ ഇന്ന് വിദ്യാഭ്യാസ് സ്ഥാപനങ്ങൾക്ക് അവധി

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടൽ‍, പശ്ചിമബംഗാളിന്റെ തീരപ്രദേശം എന്നിവിടങ്ങളിലായി രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്; വയനാട്ടിൽ ഇന്ന് വിദ്യാഭ്യാസ് സ്ഥാപനങ്ങൾക്ക് അവധി
, ബുധന്‍, 7 ഓഗസ്റ്റ് 2019 (08:52 IST)
സംസ്ഥാനത്ത് മഴ കനക്കുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഓഗസ്റ്റ് ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടൽ‍, പശ്ചിമബംഗാളിന്റെ തീരപ്രദേശം എന്നിവിടങ്ങളിലായി രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.
 
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട് ജില്ലയില്‍ ഇന്ന് പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നു കളക്ടര്‍ അറിയിച്ചിട്ടുണ്ട്. നാളെ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കാണ്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ 'സൂപ്പർമോം'; രാഷ്ട്രീയ-ഭരണരംഗത്തെ ശക്തമായ സ്ത്രീ സാനിധ്യം