Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asha Workers Strike: ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്നുമുതല്‍

ആശാ വര്‍ക്കര്‍മാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആര്‍.ഷീജ എന്നിവരാണ് ഇന്ന് നിരാഹാര സമരം ഇരിക്കുന്നത്

Asha Workers Strike: ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്നുമുതല്‍

രേണുക വേണു

, വ്യാഴം, 20 മാര്‍ച്ച് 2025 (08:42 IST)
Asha Workers Strike: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. ആദ്യഘട്ടത്തില്‍ മൂന്ന് പേരാണ് നിരാഹാരം ഇരിക്കുന്നത്. രാവിലെ 11 നു നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വര്‍ക്കര്‍മാര്‍ അറിയിച്ചു. ഇന്നലെ സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ആശാ വര്‍ക്കര്‍മാര്‍ നിരാഹാര സമരത്തിലേക്ക് നീങ്ങിയത്. 
 
ആശാ വര്‍ക്കര്‍മാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആര്‍.ഷീജ എന്നിവരാണ് ഇന്ന് നിരാഹാര സമരം ഇരിക്കുന്നത്. അതിനിടെ ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ജെ.പി.നഡ്ഡയെ കാണും. വീണാ ജോര്‍ജ് ഡല്‍ഹിയിലേക്കു യാത്ര തിരിച്ചു.
 
ആശാ പ്രവര്‍ത്തകരുടെ സ്‌കീം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണെന്നും നിര്‍ണായക തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടാണ് ഓണറേറിയം വര്‍ധനവ് നടപ്പിലാക്കാത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മക്കൾ നോക്കിയില്ലെങ്കിൽ ഇഷ്ടധാനം റദ്ദാക്കാം, നിബന്ധന നിർബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതി