Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആതു പോയി ഞാനും പോണു'; ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ആത്മഹത്യാ ശ്രമം നടത്തി അതുല്യയുടെ ഭർത്താവ് സതീഷ്

‘ആതു പോയി ഞാനും പോണു’ എന്നാണ് സതീഷിൻറെ ഫേസ്ബുക്ക് പോസ്റ്റ്.

Athulya

നിഹാരിക കെ.എസ്

, ഞായര്‍, 20 ജൂലൈ 2025 (14:02 IST)
അതുല്യയുടെ മരണം ചർച്ചയായതിന് പിന്നാലെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ഭർത്താവ് സതീഷ്. ‘ആതു പോയി ഞാനും പോണു’ എന്നാണ് സതീഷിൻറെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് താൻ തന്നെയാണ് ഇട്ടതെന്നും താനും ആത്മഹത്യാ ശ്രമം നടത്തിയതായും സതീഷ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞുപറഞ്ഞു.
 
ഫേസ്ബുക്ക് പോസ്റ്റ് താൻ തന്നെയാണ് ഇട്ടത്. താനും ആത്മഹത്യാ ശ്രമം നടത്തിയെന്നും സതീഷ് പറഞ്ഞു. ഇന്നലെ അതേ ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചതായും സതീഷ് പറഞ്ഞു. ശനിയാഴ്ച മുതൽ അതുല്യ പുതിയ ജോലിക്ക് പോകാനിരുന്നതാണ്. സംഭവം നടക്കുമ്പോൾ പുറത്ത് ആയിരുന്നു. തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സതീഷ് പറഞ്ഞു.
 
ഫ്ലാറ്റിന് ഒറ്റ ചാവിയെ ഉണ്ടായിരുന്നുള്ളൂവെന്നും അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ കാൽ മടങ്ങിയ നിലയിലായിരുന്നെന്നും സതീഷ് പറഞ്ഞു. ചവിട്ടാവുന്ന ഉയരത്തിലാണ് തൂങ്ങിയതെന്നും മൂന്നു പേർ പിടിച്ചാൽ അനങ്ങാത്ത കട്ടിൽ പൊസിഷൻ മാറിക്കിടന്നിരുന്നത് പിന്നീട് ശ്രദ്ധയിൽപ്പെട്ടെന്നുമാണ് സതീഷ് പ്രതികരിച്ചത്.
 
അതുല്യയ്ക്ക് ജോലിക്ക് പോകാനുള്ളതെല്ലാം താൻ ചെയ്തിരുന്നു. താൻ ഇടയ്ക്ക് മദ്യപിക്കാറുണ്ട്. പുറത്തു പോയി വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് സതീഷ് സ്കൂൾ ഗ്രൂപ്പുകളിൽ സന്ദേശം അയച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹനത്തട്ടിപ്പു വീരൻ പോലീസ് പിടിയിൽ