Publish Date: Thu, 06 Jan 2022 (08:32 IST)
Updated Date: Thu, 06 Jan 2022 (08:39 IST)
ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കോഴിക്കോട് വച്ച് ആക്രമിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസാണ് പ്രതി. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പൊലീസ് വാദം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്കും ശരീരത്തില്‍ പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വെള്ളയില്‍ പൊലീസാണ് നേരത്തെ കേസെടുത്തത്. ആക്രമണത്തിനു പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്ന് ബിന്ദു അമ്മിണി ആരോപിച്ചിരുന്നു.