Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയാൾ കാലുകൊണ്ട് കഴുത്തിലും പിന്നിലും ഉരസി, ദംഗൽ സുന്ദരിയുടെ വീഡിയോ വൈറലായി; മണിക്കൂറുകൾക്കുള്ളിൽ ആക്രമി അറസ്റ്റിൽ

ദംഗൽ സുന്ദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

അയാൾ കാലുകൊണ്ട് കഴുത്തിലും പിന്നിലും ഉരസി, ദംഗൽ സുന്ദരിയുടെ വീഡിയോ വൈറലായി; മണിക്കൂറുകൾക്കുള്ളിൽ ആക്രമി അറസ്റ്റിൽ
, തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (08:01 IST)
വിമാന യാത്രയ്ക്കിടെ ദംഗൽ നടി സൈറ വസീമിനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയിൽ പോക്സോ ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് രാത്രി വൈകിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യവെ തനിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന കാര്യം സൈറ ഇൻസ്റ്റഗ്രാമിലൂടെ തുറന്നു പറഞ്ഞിരുന്നു. കൂടെ യാത്ര ചെയ്തയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് സൈറ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു. 
 
സൈറയുടെ മുംബൈയിലെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. എന്നാല്‍ പ്രതിയെപ്പറ്റിയുള്ള വിവരം പുറത്തുവിട്ടിട്ടില്ല. സൈറയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
 
തന്റെ സീറ്റിനു പിന്നില്‍ ഇരുന്ന യാത്രക്കാരനാണ് അതിക്രമത്തിനു ശ്രമിച്ചതെന്നും താരം വ്യക്തമാക്കി.
പിന്നിലിരുന്ന യാത്രക്കാരന്‍ അയാളുടെ കാലുകൊണ്ട് തന്റെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു. ഉറക്കത്തിലായിരുന്ന താന്‍ ഞെട്ടിയുണര്‍ന്ന സമയത്താണ് അയാളുടെ കാല്‍ കാണാന്‍ കഴിഞ്ഞതെന്നും സൈറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. 
 
പിന്നിലിരുന്നയാള്‍ അതിക്രമത്തിനു ശ്രമിക്കുന്നതിന്റെ വീഡിയോയും സൈറ സമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമിയുടെ ചിത്രമെടുക്കാന്‍ താന്‍ ശ്രമിച്ചെന്നും മങ്ങിയ വെളിച്ചമായതിനാല്‍ അതിനു സാധിച്ചില്ലെന്നും താരം വ്യക്തമാക്കി. എന്നാല്‍ അക്രമി കാല്‍ ഉപയോഗിച്ച് ഉരസുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. പത്തുമിനിറ്റ് നേരത്തേക്ക് അതിക്രമം നീണ്ടുനിന്നെന്നും സൈറ വീഡിയോയില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണീരുണ്ടാകുന്നത് സ്വാഭാവികം, എന്നാൽ അതുകൊണ്ട് വഴി കാണാത്ത സ്ഥിതി ഉണ്ടാക്കരുത്; ഓഖി ദുരിതത്തിൽ സാധ്യമായതെല്ലാം ചെയ്തെന്ന് മുഖ്യമന്ത്രി