Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിന്ദുത്വ അജണ്ടയെ എതിർക്കുന്നത് സി പി എം മാത്രം, അതുകൊണ്ട് ബി ജെ പി ആക്രമിക്കുന്നതും സിപിഎമ്മിനെ: എം എം മണി

മറുനാട്ടിലെ ഐ എ എസ്സുകാർ പൊട്ടന്മാർ: എം എം മണി

ഹിന്ദുത്വ അജണ്ടയെ എതിർക്കുന്നത് സി പി എം മാത്രം, അതുകൊണ്ട് ബി ജെ പി ആക്രമിക്കുന്നതും സിപിഎമ്മിനെ: എം എം മണി
, തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (08:23 IST)
ഹിന്ദുത്വ അജണ്ടയെ എതിർക്കുന്നത് സി പി എം മാത്രമാണെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഇതിനാൽ ബിജെപി ആക്രമിക്കുന്നത് സി പി എമ്മിനെ മാത്രമാണെന്നും മണി വാഗമണ്ണിൽ പറഞ്ഞു. ഏലപ്പാറ ഏരിയ സമ്മേളനത്തോടനുബസിച്ചു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 
ഹിന്ദുത്വ അജണ്ടയെ എതിർക്കുന്നതു മൂലം സി പി എമ്മിനെ ബിജെപി ആക്രമിക്കുന്നു. ഒടുവിൽ തല്ലുകൊണ്ടു മടുക്കുമ്പോള്‍ തിരിച്ചു തല്ലിയാല്‍ ഇടതുപക്ഷത്ത് നില്‍ക്കുന്നവരും കൂടെ നിന്നു കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
രാജമാണിക്യം അടക്കമുള്ള മറുനാട്ടിലെ ഐഎ എസ്സുകാര്‍ ശുദ്ധ പൊട്ടന്‍മാരാണെന്നും മന്ത്രി പറഞ്ഞു. 
ആകാശത്തുകൂടി പറന്നു നടന്നാണ് നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടു തയാറാക്കിയത്. കേരളത്തേക്കുറിച്ചു മനസ്സിലാക്കാതെയാണ് ഇവരെല്ലാം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതെന്നും ഇതിന്റെ പരിണിത ഫലമാണ് കര്‍ഷകര്‍ അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയാൾ കാലുകൊണ്ട് കഴുത്തിലും പിന്നിലും ഉരസി, ദംഗൽ സുന്ദരിയുടെ വീഡിയോ വൈറലായി; മണിക്കൂറുകൾക്കുള്ളിൽ ആക്രമി അറസ്റ്റിൽ