കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

കണ്ടകൈപറമ്പിലെ നാടക പ്രവര്‍ത്തകനായ പി രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (17:22 IST)
തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം ചെയ്യവെ നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ. കണ്ണൂര്‍ കണ്ടകൈ പറമ്പിലെ നാടക പ്രവര്‍ത്തകനായ പി രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. കണ്ടകൈ കൃഷ്ണപിള്ള സ്മാരക വായനശാലയിലായിരുന്നു സംഭവം. തെരുവ് നായ ശല്യത്തിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ തന്റെ ഏകപാത്ര നാടകമായ പേക്കാലം അവതരിപ്പിക്കുകയായിരുന്നു രാധാകൃഷ്ണന്‍.
 
നാടകം തുടങ്ങി അല്പസമയത്തിനകം വേദിയുടെ പിന്നില്‍ നിന്ന് കയറി വന്ന നായ വലതുകാലിന് പിന്നില്‍ കടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. നാടകത്തില്‍ തെരുവ് നായകളുടെ കടി കിട്ടുന്ന രംഗം അഭിനയിക്കുമ്പോള്‍ നായ കുരയ്ക്കുന്നതിന്റെ ശബ്ദം പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരുന്നു. ഈ സമയത്താണ് നായ സ്റ്റേജില്‍ കയറിവന്ന് നടനെ കടിച്ചത്. എന്നാല്‍ നായ സ്റ്റേജില്‍ കയറി വരുന്നതും കടിക്കുന്നതും കാണികള്‍ കണ്ടെങ്കിലും ഇത് നാടകത്തിന്റെ ഭാഗമാണെന്നാണ് ആദ്യം കരുതിയത്.
 
എന്നാല്‍ 10 മിനിറ്റോളം വേദന സഹിച്ച് നാടകം പൂര്‍ത്തിയാക്കിയ ശേഷമാണ് രാധാകൃഷ്ണന്‍ സംഘാടകരെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

സമൂഹത്തില്‍ അറിവിന്റെ ദീപം തെളിക്കുന്നവരാണ് ബ്രാഹ്‌മണര്‍, വിവാദപരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി

Onam Bumper 2025 Winner: 25 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; ഓണം ബംപര്‍ തുറവൂര്‍ സ്വദേശിക്ക്

രാത്രിയിൽ തലയിൽ മുണ്ടിട്ട് വന്ന് ഉദ്ഘാടനം ചെയ്ത് പോയി, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

ബുധനാഴ്ച മുതൽ വീണ്ടും മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments