കണ്ണൂർ: അന്യ സംസ്ഥാന മലയാളികളുടെ ഓണക്കാല യാത്രയ്ക്ക് സൗകര്യപ്രദമായി റെയിൽവേ താഴെപ്പറയുന്ന പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുന്നു. ട്രെയിൻ നമ്പർ 06009 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ -കണ്ണൂർ വൺവേ എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 28ന് രാത്രി 11.55ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിൽ എത്തും.
ഇതിനൊപ്പം ട്രെയിൻ നമ്പർ 06125 കണ്ണൂർ -ബംഗളൂരു എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 29ന് രാത്രി 9.30ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് ബംഗളൂരുവിൽ എത്തും. ട്രെയിൻ നമ്പർ 06126 ബെംഗളൂരു - കണ്ണൂർ എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 30ന് രാത്രി ഏഴിന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.15 ന് കണ്ണൂരിൽ എത്തും. കൂടുതൽ സ്പഷ്യൽ ട്രെയിനുകൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷ