Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

കണ്ണൂര്‍ പരിയാരം പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന രാജേഷ് -വിജിനാ ദമ്പതികളുടെ മകന്‍ അജുല്‍രാജ് ആണ് മരണപ്പെട്ടത്.

ajul

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 4 ഓഗസ്റ്റ് 2025 (14:21 IST)
ajul
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു. കണ്ണൂര്‍ പരിയാരം പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന രാജേഷ് -വിജിനാ ദമ്പതികളുടെ മകന്‍ അജുല്‍രാജ് ആണ് മരണപ്പെട്ടത്. 13 വയസായിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടിലെ ജനറല്‍ കമ്പനിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
 
പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് സ്‌കൂളില്‍നിന്ന് വഴക്കു പറയുമോ എന്ന ഭയം അജുലിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഉച്ചഭക്ഷണത്തിനു ശേഷം മാതാവും ഇളയ മകളും വിശ്രമിക്കാന്‍ കിടന്ന സമയത്തായിരുന്നു സംഭവം നടന്നത്. വൈകിട്ട് 5 മണിയോടെ ഇവര്‍ എഴുന്നേറ്റപ്പോള്‍ അജുലിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പിലാത്തറ മേരി മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അജുല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്