ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

കര്‍ണ്ണാടകത്തിലെ ബാംഗ്ലൂരിലുള്ള സര്‍ക്കാര്‍ യുനാനി മെഡിക്കല്‍ കോളേജിലെ യുനാനി ഡിഗ്രി കോഴ്സിലേയ്ക്കും തമിഴ്‌നാട്ടിലെ പാളയം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 ജൂണ്‍ 2025 (19:01 IST)
കേന്ദ്ര സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ആയുഷ് ഡിഗ്രി കോഴ്സുകളില്‍ കേരളത്തിന് വേണ്ടി സംവരണം ചെയ്തിരിക്കുന്ന കര്‍ണ്ണാടകത്തിലെ ബാംഗ്ലൂരിലുള്ള സര്‍ക്കാര്‍ യുനാനി മെഡിക്കല്‍ കോളേജിലെ യുനാനി ഡിഗ്രി കോഴ്സിലേയ്ക്കും തമിഴ്‌നാട്ടിലെ പാളയം കോട്ടയിലുള്ള സര്‍ക്കാര്‍ സിദ്ധ മെഡിക്കല്‍ കോളേജിലേക്കും ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് 2025-26 അക്കാദമിക് വര്‍ഷം നീറ്റ് യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 
 
ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, മറ്റു രേഖകള്‍ ഉള്‍പ്പെടെയുള്ള അപേക്ഷ, ഇ-മെയില്‍ വഴിയോ നേരിട്ടോ തപാല്‍ മുഖേനയോ ജൂണ്‍ 20ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ഡയറക്ടര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവന്‍, തിരുവനന്തപുരം വിലാസത്തില്‍ സമര്‍പ്പിക്കണം.
 
പ്രവേശനം സംബന്ധിച്ച് ആയുഷ് മന്ത്രാലയത്തിന്റെ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ayurvedacollege.ac.in, ഇ- മെയില്‍: director.ame@kerala.gov.in.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

അടുത്ത ലേഖനം
Show comments