Select Your Language

Notifications

webdunia
webdunia
webdunia
webdunia

Plus One Admissions: പ്ലസ് വൺ പ്രവേശനം: ഇന്ന് മുതൽ അപേക്ഷിക്കാം, സ്കൂളുകളിൽ ഹെല്പ് ഡെസ്ക്, ജൂൺ രണ്ടിന് ആദ്യ അലോട്ട്മെൻ്റ്

അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ സമര്‍പ്പിക്കാം.

Plus one admission, Plus one admission, How to apply for plus one,Kerala Plus one admission, പ്ലസ് വൺ അഡ്മിഷൻ, പ്ലസ് വൺ എങ്ങനെ അപേക്ഷിക്കാം, പ്ലസ് വൺ എപ്പോൾ അപേക്ഷിക്കാം, പ്ലസ് വൺ പ്രവേശനം

അഭിറാം മനോഹർ

, ബുധന്‍, 14 മെയ് 2025 (08:58 IST)
Plus one admission
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ സമര്‍പ്പിക്കാം. പൊതുവിദ്യഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റായ htttps;//hscap.kerala.gov.in വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
 
 സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഹെല്പ് ഡെസ്‌കുകള്‍ ഇതിനായി പ്രവര്‍ത്തിക്കും. ഈ മാസം 20 വരെ അപേക്ഷകള്‍ നല്‍കാം. 24ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്‌മെന്റ്. 10ന് രണ്ടാം അലോട്ട്‌മെന്റും 16ന് മൂന്നാം അലോട്ട്‌മെന്റും നടക്കും. ജൂണ്‍ പതിനെട്ടിന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ശേഷം അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sophia Qureshi: ഭീകരവാദികളുടെ സഹോദരി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തി ബിജെപി മന്ത്രി