യുവതികള്‍ കയറിയെന്നത് നാണംകെട്ട വിജയാഹ്ലാദം, സർക്കാർ ജനങ്ങളെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്‌തു: ബി ഗോപാലകൃഷ്‌ണൻ

യുവതികള്‍ കയറിയെന്നത് നാണംകെട്ട വിജയാഹ്ലാദം, സർക്കാർ ജനങ്ങളെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്‌തു: ബി ഗോപാലകൃഷ്‌ണൻ

ബുധന്‍, 2 ജനുവരി 2019 (12:19 IST)
ശബരിമലയിൽ യുവതികൾ കയറിയതിനെതിരെ ശക്തമായി വിമർശിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. 'ഇരുട്ടിന്റെ മറവിലൂടെ ഒളിച്ച് കടക്കേണ്ട ഇടമല്ല ശബരിമല. ശബരിമല എന്നും വിശ്വാസങ്ങൾക്കും അചാരങ്ങൾക്കും ഒപ്പമാണ്'- ബി ഗോപാലകൃഷ്‌ണൻ വ്യക്തമാക്കി.
 
ആണും പെണ്ണും കെട്ട വേഷത്തില്‍ മുഖവും മറച്ചാണ് ഇവരെ ശബരിമലയിലെത്തിച്ചത്. പൊലീസും വേഷം കെട്ടി വരികയായിരുന്നു. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയും അപമാനിക്കുകയുമാണ് ചെയ്തിരിക്കുന്നത്. 
 
യുവതികള്‍ കയറിയെന്നത് നാണംകെട്ട വിജയാഹ്ലാദമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിശ്വാസത്തെ തകര്‍ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്ത്രീകൾ വന്നത് രഹസ്യമായി, പ്രതിഷേധിക്കാൻ സമയം കിട്ടിയില്ല: രാഹുൽ ഈശ്വർ