വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് കോട്ടൂളി സ്വദേശി ഷറഫത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി. 2024 നവംബറിലാണ് കുഞ്ഞ് ജനിച്ചത്. ജനിച്ച് നാല് മാസം കഴിഞ്ഞിട്ടും ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. കുട്ടിയുടെ അമ്മ അക്യുപഞ്ചര്‍ പഠിച്ചിട്ടുള്ള വ്യക്തിയാണ്.
ഇവര്‍ മരുന്നുകള്‍ കഴിക്കുന്നതിന് എതിരാണ്. കുടുംബം കോഴിക്കോട് താമസമാക്കിയിട്ട് രണ്ടുവര്‍ഷമേ ആകുന്നുള്ളൂ. അതുകൊണ്ടുതന്നെ സ്ഥലത്തെ ആശാവര്‍ക്കര്‍ മാരെയോ അംഗന്‍വാടി ജീവനക്കാരെയോ ഇവര്‍ക്ക് പരിചയമില്ല. കോഴിക്കോട് ഇഖ്ര ഹോസ്പിറ്റലില്‍പരിശോധന നടത്തിയ രേഖകള്‍ ഇവരുടെ കൈവശമുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. പ്രസവത്തിന് നല്‍കിയിരുന്ന ഡേറ്റിന് ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നില്ല. വേദന വരുമ്പോള്‍ പോകാം എന്നാണ് കരുതിയിരുന്നത്. തുടര്‍ന്നാണ് വീട്ടില്‍ പ്രസവം നടത്തിയത്.