വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ വക്കീല്‍ വക്കാലത്ത് ഒഴിഞ്ഞു. അഡ്വക്കേറ്റ് കെ ഉവൈസ് ഖാനാണ് വക്കാലത്ത് ഒഴിഞ്ഞത്. ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റാണ് ഇദ്ദേഹം. കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി ലഭിച്ചിരുന്നു. ഇത് കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കിയെന്നും കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഉവൈസിനെ വിലക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നല്‍കിയത്.
അതേസമയം ഇന്ന് രാവിലെ ആറരയോടെ അഫാന്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തലകറങ്ങി വീണു. രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് തലകറക്കത്തിന് കാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ആത്മഹത്യ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് അഫാനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന്ത്. സെല്ലിന് പുറത്ത് മൂന്നു ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിക്കുകയും ബ്ലോക്കില്‍ സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.