Publish Date: Fri, 27 Sep 2024 (16:32 IST)
Updated Date: Fri, 27 Sep 2024 (16:34 IST)
ഗംഗാവലിപുഴയില്‍ നിന്ന് ലഭിച്ച മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചു. അര്‍ജുന്റെ സഹോദരന്‍ അഭിജിത്തിന്റെ ഡിഎന്‍എ സാംപിള്‍ നേരത്തേ ശേഖരിച്ചിട്ടുണ്ടായിരുന്നു. അര്‍ജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്.
അര്‍ജുന്റെ മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും. കര്‍ണാടക പൊലീസിന്റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുവരിക.