Publish Date: Sun, 20 Jun 2021 (10:59 IST)
Updated Date: Sun, 20 Jun 2021 (11:01 IST)
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം.
വെയർ ഹൗസ് മാർജിൻ ബെവ്‌കോ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം. മാർജിൻ വർദ്ധിപ്പിക്കാനുള്ള തീരുമാനം നഷ്ടമുണ്ടാക്കുമെന്ന് ബാർ ഉടമകൾ പറയുന്നു. പ്രശ്‌നം പരിശോധിക്കാമെന്ന് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും വിഷയത്തിൽ തീരുമാനമാകും വരെ ബാറുകൾ പ്രവർത്തിക്കില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി.