Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെങ്ങന്നൂരിൽ പ്രചരണത്തിനിറങ്ങില്ല, ആവശ്യങ്ങൾ അംഗീകരിക്കും വരെ നിസഹകരണം; നിലപാട് വ്യക്തമാക്കി ബി ഡി ജെ എസ്

ചെങ്ങന്നൂരിൽ പ്രചരണത്തിനിറങ്ങില്ല, ആവശ്യങ്ങൾ അംഗീകരിക്കും വരെ നിസഹകരണം; നിലപാട് വ്യക്തമാക്കി ബി ഡി ജെ എസ്
, ഞായര്‍, 29 ഏപ്രില്‍ 2018 (17:43 IST)
ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ നിലപാടറിയിച്ച് ബി ഡി ജെ എസ്. തങ്ങളുടെ ആവശ്യങ്ങൾ അം.ഗീകരിക്കുന്നത് വരെ നിസഹക്രണം തുടരാനന് തീരുമാനം എന്ന് പാർട്ടി ചെയർമാൻ തുഷാർ വെള്ളാപള്ളി വ്യക്തമാക്കി. ബി ഡി ജെ എസ് സംസ്ഥാന കൌൺസിൽ യോഗത്തിനു ശേഷമാണ് തുഷാർ നയം വ്യക്തമാക്കിയത്.
 
തങ്ങൾക്കുള്ള പരാതികൾ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ കേന്ദ്ര  നേതൃത്വത്തിന്റെ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ആ‍വശ്യങ്ങളിൽ തീരുമാനമാകും വരെ ചെങ്ങന്നുർ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിട്ടു നിൽക്കും എന്നും തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളെ അറിയിച്ചു.  
 
സംഘടനാപരമായ ചില പ്രശ്നങ്ങൾ നിൽനിൽക്കുന്നുണ്ട്. എൻ ഡിയെ സംബധിച്ച ചില പരാതികളിലും തീരുമാനം വരേണ്ടതുണ്ട് അല്ലാതെ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളൊന്നുമല്ല തങ്ങളുടെ പ്രശ്നം എന്നും തുഷാർ വെള്ളാപള്ളി കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരക്കുകൾ മൂലം ഓണററി ഡീലിറ്റ് ബിരുദം ഏറ്റുവാങ്ങാൻ എത്താനകില്ല എന്ന് ബച്ചൻ; എങ്കിൽ ബിരുദം തരാനാകില്ലെന്ന്‌ ബംഗാൾ ഗവർണ്ണർ, താരത്തിന്റെ പേര് സർവ്വകലാശാലയുടെ ലിസ്റ്റിൽ നിന്നും വെട്ടി