Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഡനക്കേസില്‍ തകര്‍ന്നടിഞ്ഞ മാനം തിരിച്ചുപിടിക്കാന്‍ പുതിയ നീക്കവുമായി ജലന്ധര്‍ ബിഷപ്പ്

പിഡനക്കേസില്‍ തകര്‍ന്നടിഞ്ഞ മാനം തിരിച്ചുപിടിക്കാന്‍ പുതിയ നീക്കവുമായി ജലന്ധര്‍ ബിഷപ്പ്

പിഡനക്കേസില്‍ തകര്‍ന്നടിഞ്ഞ മാനം തിരിച്ചുപിടിക്കാന്‍ പുതിയ നീക്കവുമായി ജലന്ധര്‍ ബിഷപ്പ്
ന്യൂഡല്‍ഹി , ഞായര്‍, 5 ഓഗസ്റ്റ് 2018 (11:40 IST)
മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍. പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ വിശ്വാസികളുടെ സഹകരണം ആവശ്യമാണ്. ബിഷപ്പെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഇനിയും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജലന്ധര്‍ കത്തോലിക്ക രൂപതയുടെ മുഖപുസ്‌തകമായ സാഡാ സമാനയിലൂടെയാണ് വിശ്വാസികള്‍ക്ക് സന്ദേശവുമായി ബിഷപ്പ് രംഗത്തുവന്നത്. വിശ്വാസികളില്‍ നിന്നും ശക്തമായ എതിര്‍പ്പുയരുന്ന സാഹചര്യം വര്‍ദ്ധിക്കുന്ന പശ്ചാത്തലം മനസിലാക്കിയാണ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ പുതിയ നീക്കം.

മുഖപുസ്‌തകത്തിന്റെ ആദ്യ പേജില്‍ തന്നെയാണ് ബിഷപ്പിന്റെ സന്ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. രൂപതയിലെ വിവിധ കുടുംബ യൂണിറ്റുകള്‍ വഴിയാണ് ബുക്കുകള്‍ വിതരണം ചെയ്‌തത്. സന്ദേശത്തില്‍ കന്യാസ്ത്രീയുടെ പീഡനപരാതിയെ കുറിച്ച് നേരിട്ട് പരാമര്‍ശമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനോദയാത്രക്കിടെ തെലങ്കാനയില്‍ വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു