Webdunia - Bharat's app for daily news and videos

Install App

ബീഫില്‍ പണി പാളിയല്ലോ സംഘപരിവാര്‍ അനുകൂലികളെ; സുരഭിക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റിന്റെ കിടിലന്‍ മറുപടി

ബീഫില്‍ പണി പാളിയല്ലോ സംഘപരിവാര്‍ അനുകൂലികളെ; സുരഭിക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റിന്റെ കിടിലന്‍ മറുപടി

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (15:07 IST)
ഓണത്തോടനുബന്ധിച്ച് ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ചതിന് സംഘപരിവാറിന്റെ ഭീഷണി നേരിടുന്ന ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിക്ക് പിന്തുണയുമായി നടനും സംവിധായകനുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്.

വടക്കന്‍ കേരളത്തില്‍ ഓണത്തിന് മാംസ വിഭവങ്ങള്‍ നിര്‍ബന്ധമാണ്. എന്തു കഴിക്കണമെന്നത് ഓരോ വ്യക്തിയുടെയും   സ്വാതന്ത്ര്യമാണ്. സുരഭി ബീഫ് കഴിച്ചതിലൂടെ ഹിന്ദുക്കളുടെ വികാരം വൃണപ്പെട്ടുവെന്ന വ്യാഖ്യാനം തെറ്റാണെന്നും സന്തോഷ് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി. ന്നുവെന്ന വാദത്തെയും പണ്ഡിറ്റ് തള്ളി.

സുരഭിയുടെ ഓണം എന്ന പേരില്‍ കോഴിക്കോട്ടെ ബ്രദേഴ്‌സ് എന്ന ഹോട്ടല്‍ പശ്ചാത്തലമാക്കി ഒരുക്കിയ പരിപാടിയില്‍  ഓണ വിശേഷങ്ങളെക്കുറിച്ചും ആഹാരത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് സുരഭി പൊറോട്ടയും ബീഫും കഴിച്ചത്. ഇതോടെയാണ് എതിര്‍പ്പുമായി സംഘപരിവാര്‍ രംഗത്തുവന്നത്. ബീഫ് കഴിച്ചതിലൂടെ സുരഭി ഹിന്ദുക്കളെ സുരഭീ അപമാനിച്ചുവെന്നാണ് സംഘപരിവാറിന്റെ ആരോപണം.  

സോഷ്യല്‍ മീഡിയയില്‍ ആരോപണം ശക്തമായതോടെ ഓണത്തിനായാലും ഓണപ്പരിപാടിക്കായാലും താന്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്നാണ് സുരഭി സംഘപരിവാറിന് മറുപടി നല്‍കിയിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

Dear Facebook family,
ഒരു പ്രമുഖ നടി ഓണ ദിനം ബീഫ് കഴിച്ചു എന്നതിന്ടെ
പെരിൽ ചില പ്രമുഖരെല്ലാത്തവർ വിഷമം പറഞ്ഞു comment
ഇടുന്നതും, അതു ചില medias പൊലിപ്പിച്ച് കാണിച്ച് അനാവശൃ
പ്രാധാനൃം നല്കി ചർച്ചകൾ നടത്തി rating കൂട്ടൂവാനായ്
ഉപയോഗിക്കുന്നതും ശ്രദ്ധയിൽ പെട്ടു....</p>
ഏതൊരു കാരൃത്തേയും വിലയിരുത്തേണ്ടത് അതു നടക്കുന്ന
ദേശം, കാലം, സമയം, വൃക്തികൾ എന്നിവ നോക്കിയാകണം....
ഓണ സദൃക്കു തെക്കേ കേരളത്തെ ജനങ്ങൾ നല്കുന്ന
അത്രയും പവിത്രത വടക്കെ കേരളത്തിൽ ചിലയിടങ്ങളിൽ
നല്കാറില്ല.....പലരും ഈ ദിവസം non vegetarian food
കഴിക്കാറുണ്ട്....ഈ സതൃം കൂടി ഉൾകൊണ്ട് വിമർശിക്കുക.....
മലബാർ area യിലെ ആസ്ഥാന ഭക്ഷണമാണ് ബീഫും പൊറാട്ടയും....
രാവിലെ 7 മണി മുതൽ രാത്രി 2 മണി വരെ ഈ ഭക്ഷണം
പലയിടത്തും കിട്ടും... നല്ല vegetarian hotel പല ,ഭാഗത്തും ഇല്ല...</p>
ഞാൻ മുമ്പ് vegetarian ആയി ജീവിച്ചപ്പോൾ നല്ലൊരു
Vegetarian ഭക്ഷണം കിട്ടുവാൻ ഒരുപാട് കഷ്ടപ്പട്ടു....
എന്തു ഭക്ഷണം കഴിക്കുന്നു എന്നതെല്ലാം ഓരോരുത്തരുടേയും
വൃക്തി സ്വാതന്ത്രമല്ലെ.....ഓണ ദിവസം എത്ര പേർ മദൃം
കഴിക്കുന്നു....അതും തെറ്റല്ലേ....മറ്റുള്ളവർക്കു ബു്ദ്ധിമുട്ടാകാതെ
ഏതൊരാൾക്കും ജീവിച്ചൂടെ.....എന്തു കഴിച്ചു എന്നതല്ല
എന്തെന്കിലും ഒക്കെ കഴിക്കുവാൻ ഉണ്ടാകുക എന്നതാണ് പ്രധാനം...</p>
വൃക്തി പരമായ് ഓണ ദിവസം എന്നല്ല ഒരു ദിവസങ്ങളിലും
Non vegetarian food കഴിക്കുവാൻ എനിക്ക് ഇഷ്ടമല്ല...
പക്ഷേ unfortunately ഞാൻ പലപ്പോഴും ഈ ചിന്തയിൽ പരാജയപ്പൃടുന്നു..
നമ്മുടെ പല്ലുകളോ, വയറോ ഈ ചിക്കനും, കോഴിയും, ബീഫും
കഴിക്കുന്ന രീതിയിൽ അല്ലാ ഉള്ളത്....vegetarian കഴി്കുന്നവർക്കു
കൂടുതൽ ക്ഷമയും കാണാറുണ്ട്...!</p>
So ദയവു ചെയ്ത് ഇതുപൊലുള്ള അനാവശൃ വിവാദം ഉണ്ടാക്കരുത്...
India is an independent country. To live and let I've..
നമ്മുടെ നാട്ടിൽ petrol, diesel വില കൂടുന്നൂ, vegetables
വില കൂടുന്നു, gas ന്ടെ വില കൂടുന്നൂ,ചെെനയുടേയും ഉത്തര കൊറിയയുടേയും
യുദ്ദക്കൊതി, സുനാമി വീണ്ടും ഉണ്ടാകാിനുള്ള സാദ്ധൃത,
കേരളത്തിൽ മദൃപാനം വർദ്ധിച്ചത്, സ്ത്രീ പീഡനങ്ങൾ,
Santhosh Pandit സൂപ്പർസ്റ്റാർ ആകുമോ ?
ഉരുക്ക് സതീശൻ സിനിമ മെഗാ ഹിറ്റാകുമോ?...
Etc, etc നമ്മുടെ ജീവിതവുമായ് ബദ്ധമുള്ള കാരൃങ്ങളിൽ
ചർച്ച നടത്തൂ.....please....

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കള്ളനോട്ടു കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിലായി

അടുത്ത ലേഖനം
Show comments