സിപിഎം പാർട്ടി കോൺഗ്രസിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ അതൃപ്‌തി അറിയിച്ച് ബംഗാൾ ഘടകം. കേന്ദ്രനേതൃത്വം മുന്നറിയിപ്പ് നൽകണമെന്നും നന്ദി ഗ്രാം ഒരു പാഠമാണെന്നും പദ്ധതിയെ പറ്റി ജനങ്ങളെ പൂർണ്ണമായും ബോധ്യപ്പെടുത്തണമെന്നും ബംഗാൾ ഘടകം അഭിപ്രായപ്പെട്ടു.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	പാർട്ടികോൺഗ്രസിൽ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർ ലൈൻ യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബംഗാൾ ഘടകം അഭിപ്രായം വ്യക്തമാക്കിയത്. പാർട്ടിക്ക് മുൻപിൽ നന്ദിഗ്രാമിൽ തിരിച്ചടി നേരിട്ട മാതൃകയുണ്ട്. അതിനാൽ പദ്ധതി ഏകപക്ഷീയമായി നടപ്പിലാക്കുന്നത് തിരിച്ചടിയാകുമെന്നാണ് ബംഗാൾ ഘടകത്തിന്റെ വിലയിരുത്തൽ.