Publish Date: Mon, 28 Mar 2022 (18:28 IST)
Updated Date: Mon, 28 Mar 2022 (18:30 IST)
പൊതുജനം വലയുമ്പോള്‍ പണിമുടക്കിനിടയിലും കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി നിര്‍മാണം മുടക്കാതെ സിപിഎം. നായനാര്‍ അക്കാദമിയിലെയും ടൗണ്‍ സ്‌ക്വയറിലെയും വേദി നിര്‍മ്മാണമാണ് പണിമുടക്കുദിവസവും പുരോഗമിക്കുന്നത്. അതേസമയം പൊലീസ് മൈതാനിയിലെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ വേദിയുടെ നിര്‍മാണവും പണിമുടക്ക് ബാധകമായില്ല.
തിരുവനന്തപുരത്ത് പൊലീസ് നോക്കി നില്‍ക്കെ സമരക്കാര്‍ സ്വകാര്യവാഹനങ്ങള്‍ തടഞ്ഞുതിരിച്ചയച്ചു. കാട്ടാക്കടയില്‍ സമരക്കാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിലായി.