Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർഎസ്എസ് സ്വാധീനം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു, അംഗത്വത്തിൽ ഇടിവെന്നും സിപിഎം സംഘടന റിപ്പോർട്ട്

ആർഎസ്എസ് സ്വാധീനം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു, അംഗത്വത്തിൽ ഇടിവെന്നും സിപിഎം സംഘടന റിപ്പോർട്ട്
, ചൊവ്വ, 5 ഏപ്രില്‍ 2022 (20:37 IST)
ആർഎസ്എസ് സ്വാധീനാം മനസ്സിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്ന് സിപിഎം സംഘടന റിപ്പോർട്ട്. പശ്ചിമബംഗാളിലും ത്രിപുരയിലും ബിജെപിയുടെ വളർച്ച തിരിച്ചറിഞ്ഞില്ല. പല സംസ്ഥാനങ്ങളും ബിജെപിക്ക് പകരം മറ്റ് പാർട്ടികളെ എതിർക്കുന്നുവെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.
 
ഛത്തീസ്​ഗഡിലും മഹാരാഷ്ട്രയിലും വിഭാ​ഗീയത തുടരുന്നുണ്ട്. കർണാടകത്തിൽ സംസ്ഥാന സെക്രട്ടറിയെ മാറ്റി. ചില സംസ്ഥാനങ്ങളിൽ പാർട്ടി ഫണ്ടിൽ തിരിമറിയുണ്ടായി. പശ്ചിമ ബംഗാളിലെ അംഗസംഖ്യ 1,60,827 ആയി ഇടിഞ്ഞു.  31 വയസിനു താഴെയുള്ളവരുടെ എണ്ണത്തിൽ കേരളത്തിൽ നേരിയ വർദ്ധനയുണ്ട്.  
 
പാർട്ടി സെൻററിനും പൊളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത്. സംഘടന ചുമതലകൾ നിർവ്വഹിക്കുന്നതിൽ പിബി പരാജയപ്പെട്ടെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.പ്രാദേശികപ്രക്ഷോഭങ്ങൾ വളർത്താനായില്ല. പാർലമെൻററി പ്രവണതയും പിന്തിരിപ്പൻ രീതികളും പ്രകടമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
 
മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കാൻ സമരം ഒഴിവാക്കുന്നു. പാർലമെൻററി വ്യാമോഹവും ഇതിന് കാരണമാകുന്നു. ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റിയെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാസര്‍കോട് മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു