Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭിന്നശേഷി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച പഞ്ചായത്ത് അരിമ്പൂര്‍

Best Disabled friendly Panchayat Arimpur
, വ്യാഴം, 17 നവം‌ബര്‍ 2022 (08:56 IST)
ഭിന്നശേഷി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂരിനെ തിരഞ്ഞെടുത്തു. കോഴിക്കോട് ആണ് മികച്ച ജില്ലാ ഭരണകൂടം. 17 മേഖലകളിലായി 29 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഈ വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങളെന്നു മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 
 
ഭിന്നശേഷി സൗഹൃദ മികച്ച കോര്‍പറേഷന്‍ ആയി തിരുവനന്തപുരം തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ആണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌കാരം തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ സ്വന്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല പുതിയ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി; സ്ഥാനരോഹണച്ചടങ്ങ് കഴിഞ്ഞു