Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി

Bevco Outlets

സിആര്‍ രവിചന്ദ്രന്‍

, ശനി, 4 സെപ്‌റ്റംബര്‍ 2021 (14:16 IST)
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജ്ു പറഞ്ഞു. കെട്ടിടത്തിലെ ഒഴിഞ്ഞു കിടക്കുന്ന മുറികളിലായിരിക്കും മദ്യശാലകള്‍ തുറക്കുന്നത്. ലേലനടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 
 
ടിക്കറ്റ് ഇതരവരുമാനത്തിനായി എല്ലാവഴികളും കെഎസ്ആര്‍ടിസി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ യാത്രക്കാര്‍ക്ക് മദ്യശാലകള്‍ ബുദ്ധിമുട്ടുണ്ടാക്കില്ല. സ്ത്രീ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 42,618; മരണം 330