Publish Date: Thu, 28 May 2020 (20:41 IST)
Updated Date: Thu, 28 May 2020 (21:09 IST)
ഇന്നു മുതല്‍ ഭാരത് പെട്രോളിയത്തിന്റെ പാചകവാതക സിലിണ്ടറുകള്‍ വാട്സ്ആപ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലാണ് ഭാരത് പെട്രോളിയം അധികൃതര്‍ ഇത്തരമൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതും ജനപ്രിയവുമെന്ന് കരുതിയാണ് വാട്‌സാപ്പിനെ ഇതിലേക്കായി തിരഞ്ഞെടുത്തത്. രാജ്യത്ത് ഏഴുകോടിയിലേറെപേരാണ് ഭാരത് പെട്രോളിയത്തിന് ഉപഭോക്താവായിട്ടുള്ളത്.
ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ് വഴി പാചകവാതകം ബുക്കു ചെയ്യാന്‍ ആദ്യം 1800224344 എന്ന നമ്പര്‍ സേവ് ചെയ്യണം. തുടര്‍ന്ന് വാട്സ്ആപ് വഴി ഈ നമ്പറിലേക്ക് 'Hi' എന്ന സന്ദേശം അയക്കുക. തുടര്‍ന്ന് 'Book' എന്ന് അയച്ചാല്‍ പാചകവാതകം ബുക്ക് ചെയ്യാനാകും.