തേജസ്വി യുഗം മുന്നില്‍കണ്ട് കോണ്‍ഗ്രസും; ആര്‍ജെഡിക്ക് മുഖ്യമന്ത്രി പദവി, മൂന്ന് ഉപമുഖ്യമന്ത്രിമാര്‍
യുവനേതാവ് ആണെന്നത് തേജസ്വിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ആര്‍ജെഡിയിലും തേജസ്വിക്ക് എതിര്‍പ്പില്ല
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ സീറ്റ് ധാരണ അന്തിമഘട്ടത്തിലേക്ക്. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും. തേജസ്വിയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ നേട്ടമുണ്ടാക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
യുവനേതാവ് ആണെന്നത് തേജസ്വിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ആര്‍ജെഡിയിലും തേജസ്വിക്ക് എതിര്‍പ്പില്ല. അധികാരത്തിലെത്തിയാല്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും. അതില്‍ കോണ്‍ഗ്രസിനായിരിക്കും രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ലഭിക്കുക. ദളിത്, മുസ്ലിം, അതി പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രിമാരാവുക.
തേജസ്വി യാദവ് രണ്ട് തവണ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ആര്‍ജെഡി 2020ല്‍ മത്സരിച്ച 143ല്‍ നിന്ന് 19 സീറ്റ് കുറഞ്ഞ് 125 സീറ്റുകളിലാണ് ഇക്കുറി മത്സരിക്കുകയെന്ന് ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. കോണ്‍ഗ്രസ് 50-55 സീറ്റുകളിലും ഇടതുപക്ഷം ഉപമുഖ്യമന്ത്രി വാഗ്ദാനത്തോടൊപ്പം 25 സീറ്റുകളിലും മത്സരിക്കും. ബാക്കി സീറ്റുകളില്‍ വിഐപി, എല്‍ജെപി പശുപതി പരസ്, ജെഎംഎം എന്നീ പാര്‍ട്ടികള്‍ മത്സരിക്കുന്ന തരത്തിലുള്ള സീറ്റ് ധാരണയാണ് രൂപപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.