Webdunia - Bharat's app for daily news and videos

Install App

പോക്കറ്റില്‍ കിടന്നത് എംഡിഎംഎ അല്ല കല്‍ക്കണ്ടമാണെന്ന് പറഞ്ഞിട്ടും പോലീസ് വിശ്വസിച്ചില്ല; ബിജുവും മണികണ്ഠനും ജയിലില്‍ കിടന്നത് അഞ്ച് മാസം

2024 നവംബര്‍ 25നാണ് കണ്ണൂര്‍ സ്വദേശിയായ മണികണ്ഠനൊപ്പം ബിജു കണ്ടെയ്‌നര്‍ ലോറിയില്‍ ജോലിയുണ്ടെന്നറിഞ്ഞത് കോഴിക്കോട് പോയത്.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 മെയ് 2025 (10:19 IST)
പോക്കറ്റില്‍ കിടന്ന കല്‍ക്കണ്ടം എംഡിഎംഎ ആണെന്ന് തെറ്റിദ്ധരിച്ച് പോലീസ് പിടികൂടിയ യുവാക്കള്‍ ജയിലില്‍ കിടന്നത് അഞ്ചുമാസം. കോളിച്ചാല്‍ 18 മെയില്‍ സ്വദേശികളായ ബിജുവും സുഹൃത്ത് മണികണ്ഠനുമാണ് ദുരനുഭവം ഉണ്ടായത്. 2024 നവംബര്‍ 25നാണ് കണ്ണൂര്‍ സ്വദേശിയായ മണികണ്ഠനൊപ്പം ബിജു കണ്ടെയ്‌നര്‍ ലോറിയില്‍ ജോലിയുണ്ടെന്നറിഞ്ഞത് കോഴിക്കോട് പോയത്.
 
രാത്രി നടക്കാവിലെത്തി മുറിയെടുത്ത് താമസിച്ചു. 26ന് രാവിലെ ചായ കുടിക്കാന്‍ ഹോട്ടല്‍ തേടി ഇറങ്ങിയപ്പോഴാണ് മയക്കുമരുന്ന് കടത്തുകാരെന്ന സംശയത്തില്‍ ഇരുവരെയും ഡാന്‍സ്‌സാഫ് സംഘം തടഞ്ഞു വെച്ചത്. പിന്നാലെ നടക്കാവ് പോലീസ് സ്ഥലത്തെത്തി ഇവരെ പരിശോധിച്ചപ്പോള്‍ മണികണ്ഠന്റെ പോക്കറ്റില്‍ സൂക്ഷിച്ച 58 ഗ്രാം കല്‍ക്കണ്ടം പോലീസ് കണ്ടെത്തി. ഇത് കല്‍ക്കണ്ടമാണെന്നും വീട്ടിലേക്ക് വാങ്ങിയതാണെന്ന് പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചില്ല. പിന്നീട് വടകര കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡ് ചെയ്തു.
 
ഒടുവില്‍ രാസ പരിശോധനയില്‍ പിടികൂടിയത് മയക്കുമരുന്നല്ലെന്ന് തെളിഞ്ഞതോടെയാണ് ഏപ്രില്‍ 24ന് സ്വന്തം ജാമ്യത്തില്‍ കോടതി ഇരുവരെയും വെറുതെ വിട്ടത്. എല്ലാ കാര്യങ്ങളും പോലീസിനോട് വിശദീകരിച്ചിട്ടും കൃത്യമായ പരിശോധന നടത്താതെ എന്തിനാണ് 151 ദിവസം ജയിലില്‍ അടച്ചതെന്ന് ഇപ്പോഴും അറിയില്ലെന്ന് ബിജു മാത്യു പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindachamy: കണ്ണൂര്‍ വിടാനായില്ല, പൊലീസ് പിടികൂടിയത് കിണറ്റില്‍ നിന്ന്; നിര്‍ണായകമായത് ആ വിളി !

ലോകത്ത് ഏറ്റവും കൂടുതല്‍ മാതളനാരങ്ങ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യ; മുന്നില്‍ ഈ സംസ്ഥാനങ്ങള്‍

Govindhachamy: തളാപ്പ് ഭാഗത്ത് ഗോവിന്ദച്ചാമിയെ കണ്ടു; പേരുവിളിച്ചതോടെ ഓടി, ശക്തമായ തിരച്ചിലുമായി പോലീസ്

ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം ചെറുതാണ്, സുരേന്ദ്രന്റെ മനോനില പരിശോധിക്കണം: ജയരാജന്‍

Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം

അടുത്ത ലേഖനം
Show comments