Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ്: പ്രശ്‌നത്തില്‍ മധ്യസ്ഥനായി ഗണേഷ് കുമാര്‍ - രാഹുല്‍ കൃഷ്ണയുമായി കൂടികാഴ്ച്ച നടത്തി

ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ്: പ്രശ്‌നത്തില്‍ മധ്യസ്ഥനായി ഗണേഷ് കുമാര്‍

Binoy kodiyeri controversy
കൊല്ലം , വെള്ളി, 26 ജനുവരി 2018 (16:28 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകനായ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് വിവാദം സിപിഎമ്മിനും ഇടതു മുന്നണിക്കും ഒരു പോലെ തലവേദനയായി മാറിയതോടെ കെബി ഗണേഷ് കുമാര്‍ എംഎല്‍എ മധ്യസ്ഥനാകുന്നുവെന്ന് സൂചന.

പരാതികാരനായ രാഹുല്‍ കൃഷ്ണയുമായി ഗണേഷ് കുമാര്‍ കൊട്ടരക്കരയിലെ ഹോട്ടലില്‍ കൂടികാഴ്ച്ച നടത്തി. ഏകദേശം പത്തു മിനിറ്റില്‍ താഴെ മാത്രമായിരുന്നു കൂടികാഴ്ച്ച നീണ്ടത്. രാഹുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രൻ പിള്ളയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കല്ല എത്തിയത് എന്നാണ് ഗണേഷിന്റെ നിലപാട്.

കൂടിക്കാഴ്ചയിൽ രാഹുൽ കൃഷ്ണ ഒത്തുതീർപ്പ് സന്നദ്ധത അറിയിച്ചെന്നും വിവരങ്ങൾ ഉണ്ട്. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ ഗണേഷ് കുമാർ തയാറായില്ല. എന്നാല്‍, പണം ലഭിച്ചാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് രാഹുല്‍ കൃഷ്ണ അറിയിച്ചതായാണ് സൂചന.

ഗണേഷിന്റെ പിതാവുമായ കെ ബാലകൃഷ്ണപിള്ളയുമായി രാഹുല്‍ കൃഷ്‌ണയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടര്‍ന്നാണ് ഗണേഷ് കുമാറിനെ ചര്‍ച്ചയ്ക്കു നിയോഗിക്കാന്‍ സിപിഎം തീരുമാനിച്ചത്.

ദുബായില്‍ 13 കോടി രൂപയുടെ പണം തട്ടിച്ചതായിട്ടാണ് കോടിയേരി ബാലകൃഷണന്റെ മകനെതിരെ രാഹുല്‍ കൃഷ്ണന്റെ പരാതി. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പണം തട്ടിയെന്നാണ് പരാതി. വിവാദം ശക്തമായതോടെയാണ് ഒത്തു തീര്‍ക്കല്‍ ശ്രമം പാര്‍ട്ടി ശക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശുപത്രിക്ക് തീപിടിച്ച് 31പേര്‍ മരിച്ചു; പലരുടെയും നി​ല ഗു​രു​ത​രം - മരണസംഖ്യ ഉയര്‍ന്നേക്കും