ബിനോയ് കോടിയേരിയുടെ പേരിലുള്ള ആരോപണം: കേസ് സര്‍ക്കാരിനെ ബാധിക്കുന്നതല്ല - അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി
ബിനോയ് കോടിയേരിയുടെ പേരിലുള്ള ആരോപണം: അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിയുടെ പേരിലുള്ള പണംതട്ടിപ്പ് ആരോപണം സർക്കാർ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ബിനോയിയുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് കേസ് സർക്കാരിനെ ബാധിക്കുന്നതല്ല. പാർട്ടിക്കു ചേരാത്ത പ്രശ്നമാണെങ്കിൽ പാർട്ടി നടപടിയെടുക്കും. വെറും ആരോപണങ്ങളുടെ പേരിൽ അന്വേഷണത്തിന് സർക്കാർ തയ്യാറല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
വ്യക്തികൾ തമ്മിലുള്ള പ്രശ്നം സർക്കാരിന്റെ ബാദ്ധ്യതയിൽ വരുന്നതല്ല. ഇത് സംബന്ധിച്ച് സർക്കാരിന് പരാതിയൊന്നും ലഭിച്ചിട്ടില്ല. 15 വർഷമായി ബിനോയ് ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണം തള്ളിയതോടെ ഗുരുതരമായ വിഷയം എന്ന പ്രസ്താവന ഉയര്‍ത്തി പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം.