Publish Date: Mon, 15 Jan 2018 (10:06 IST)
Updated Date: Mon, 15 Jan 2018 (10:09 IST)
അനുജന്റെ കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു വേണ്ടി തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം നടത്തുന്ന ശ്രീജിത്തിനു പിന്തുണയുമായി നടന്‍ പൃഥ്വിരാജും രംഗത്ത്. ആധുനിക കാലത്തിന്റെ മനുഷ്യത്വമാണ് നീ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നതെന്നും നീ അര്‍ഹിക്കുന്ന നീതി നിനക്ക് ലഭിക്കട്ടെയെന്നുമാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
നീ ഇത് ചെയ്യുന്നത് നിനക്കും നിന്റെ കുടുംബത്തിന് നിന്റെ സഹോദരനും വേണ്ടിയാണെങ്കിലും വരും തലമുറയ്ക്ക് നിങ്ങള്‍ വലിയൊരു പ്രതീക്ഷയാണെന്നും പൃഥ്വി പറയുന്നു. ശ്രീജിത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ ഇരിക്കുന്നതിന്റെ ചിത്രത്തോട് കൂടിയാണ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.