Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോപണം വാസ്തവവിരുദ്ധം; കന്യാസ്ത്രീയെ തഴഞ്ഞ് മിഷണറീസ് ഓഫ് ജീസസ്

ആരോപണം വാസ്തവവിരുദ്ധം; കന്യാസ്ത്രീയെ തഴഞ്ഞ് മിഷണറീസ് ഓഫ് ജീസസ്
, തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (19:30 IST)
ജലന്ധർ ബിഷപ്പിനെതിരെ ലൈംഗിക പരാതി ഉന്നയിച്ച കന്യസ്ത്രീയെ തള്ളി മിഷണറീസ് ഓഫ് ജീസസ് കന്യസ്ത്രീ സമൂഹം. വസ്തവ വിരുദ്ധമായ ആരോപണമാണ് കന്യാസ്ത്രീ ഉന്നയിക്കുന്നതെന്നും. സഭയെ കരിവാരിത്തേക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും മിഷനറീസ് ഓഫ് ജീസസ് വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി. 
 
പരാതിക്കാരിയെ അനുകൂലിക്കുന്നവർ മഠത്തിലെ നിയമങ്ങൾ തെറ്റിച്ച് ജീവിക്കുന്നവരാണ്. സമരത്തെ അനുകൂലിക്കുന്നവർ ആരാണ് ഇതിനു പിന്നിൽ എന്ന് അന്വേഷിക്കണമെന്നും വാർത്ത കുറിപ്പിൽ പറയുന്നു. ജലന്ധർ രൂപതയുമായി അടുത്ത ബന്ധം പുലർത്തുന്ന സന്യാസിനി സമൂഹമാണ് മിഷണറീസ് ഓഫ് ജീസസ്.
 
അതേ സമയം ഫ്രങ്കോ മുളക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ ലൈംഗിക പരാതിയിൽ അന്വേഷണം എന്തുകൊണ്ട് പൂർത്തിയാക്കുന്നില്ല എന്ന് ഹൈകോടതി ചോദിച്ചു. കന്യാസ്‌ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്ത് ചെയ്‌തു എന്നും കോടതി ആരാഞ്ഞു. അന്വേഷണ പുരോഗതി റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒപ്പം മരിക്കാം എന്ന് വാഗ്ദാനം, ഒൻപതു പേരെ കൊലപ്പെടുത്തി വെട്ടിനുറിക്കി കൂളറിൽ സൂക്ഷിച്ചു; ട്വീറ്റർ കൊലയാളി പിടിയിൽ