Webdunia - Bharat's app for daily news and videos

Install App

നേമത്ത് സുരേഷ് ഗോപിയുടെ പേര് പരിഗണനയിൽ, ശോഭ സുരേന്ദ്രൻ ചാത്തന്നൂരിലും സന്ദീപ് വാര്യർ തൃത്താലയിലും മത്സരിച്ചേക്കും

Webdunia
ശനി, 13 മാര്‍ച്ച് 2021 (15:03 IST)
ബിജെപി സിറ്റിങ് സീറ്റായ നേമത്ത് കോൺഗ്രസ് ശക്തനായ സ്ഥാനാർത്ഥിയെ പരിഗണിക്കുന്ന സാാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ അവസാനം നിമിഷം മാറ്റത്തിന് സാധ്യത. കുമ്മനം രാജശേഖരനെ നിർദേശിച്ചിരുന്ന മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ പേരാണ് ഇപ്പോൾ ഉയർന്ന് കേൾക്കുന്നത്. നേമത്തെ കൂടാതെ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ എന്നിവിടങ്ങളിലേക്കും സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്.
 
പാർട്ടി പ്രതീക്ഷ വെയ്‌ക്കുന്ന സീറ്റുകളിൽ കരുത്തരായ സ്ഥാനാർത്ഥികൾ തന്നെ വേണമെന്നാണ് കേന്ദ്ര നിർദേശം. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുത്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വം പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായാണ് റിപ്പോർട്ട്.
 
ശ്രദ്ധേയമായ മത്സരം നടക്കുന്ന തൃത്താലയിൽ പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ മത്സരിപ്പിക്കാനും നീക്കമുണ്ട്.സിപിഎം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദു മത്സരിക്കുന്ന ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ്, ചാത്തന്നൂരില്‍ ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കാനും സാധ്യതയുണ്ട്.
 
കൊട്ടാരക്കരയില്‍ ചലച്ചിത്ര താരം വിനു മോഹന്റെ പേരും ഉള്‍പ്പെടുത്തി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കോന്നിയിലും മഞ്ചേശ്വരത്തുമാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ മത്സരിച്ചേക്കും.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments