Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശോഭ സുരേന്ദ്രനും സുരേഷ്‌ഗോപിയും മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം: പട്ടിക മാറും

ശോഭ സുരേന്ദ്രനും സുരേഷ്‌ഗോപിയും മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം: പട്ടിക മാറും
, ശനി, 13 മാര്‍ച്ച് 2021 (11:45 IST)
സംസ്ഥാനത്ത് ബിജെപി 115 സീറ്റുകളിൽ മത്സരിക്കുമെന്ന് സൂചന. സുരേഷ് ഗോപിയും ശോഭ സുരേന്ദ്രനും സ്ഥാനാർത്ഥികളാകണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. സുരേഷ് ഗോപി തൃശൂർ മത്സരിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം. തിരുവനന്തപുരത്ത് നടൻ കൃഷ്‌ണകുമാർ സ്ഥാനാർഥിയാകുമെന്നും സൂചനയുണ്ട്.
 
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥിപട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണം എന്നാണ് കേന്ദ്രനിർദേശം. അതേസമയം ഇത്തവണ വിജയസാധ്യത കൽപ്പിക്കപ്പെടുന്ന കഴക്കൂട്ടത്തിൽ സ്ഥാനാർത്ഥി ആരാവണമെന്ന് തീരുമാനമായില്ല.
 
കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കോഴിക്കോട് നോർത്തിൽ എം ടി രമേശ്, ഇരിങ്ങാലക്കുടയിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ്,ധർമ്മടത്ത് സി കെ പദ്മനാഭൻ, കോന്നിയിൽ കെ സുരേന്ദ്രൻ, നേമത്ത് കുമ്മനം രാജശേഖരൻ തുടങ്ങിയ പേരുകളാണ് ബിജെപി സാധ്യത പട്ടികയിലുള്ളത്. നേമത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കുമ്മനം രാജശേഖരൻ വട്ടിയൂക്കാവ് മണ്ഡലത്തിലെ സാധ്യതാ പട്ടികയിലും ഉണ്ട്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ചാണ് ഇനി അന്തിമ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് കേസുകൾ ഉയരുന്നു: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്‌തത് 24,882 കേസുകൾ