Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂലിൽ ചേർന്നു

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂലിൽ ചേർന്നു
, ശനി, 13 മാര്‍ച്ച് 2021 (13:58 IST)
അടൽ ബിഹാരി വാജ്‌പേയി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ തൃണ‌മൂൽ കോൺഗ്രസിൽ ചേർന്നു. പശ്ചിമ ബംഗാൾ തിരെഞ്ഞെടുപ്പിന് മുന്നോടിയായാണ് യശ്വന്ത് സിൻഹ തൃണമൂലിൽ എത്തിയിരിക്കുന്നത്.
 
കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ ഡെറിക്‌ ഒബ്രിയന്‍, സുദീപ്‌ ബന്ദോപാധ്യായ, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യശ്വന്ത് സിൻഹ തൃണമൂലിൽ ചേർന്നത്. 1960 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു യശ്വന്ത് സിന്‍ഹ. 1984-ലാണ് സര്‍ക്കാര്‍ സര്‍വീസ് വിട്ട് സിന്‍ഹ രാഷ്ട്രീയരംഗത്തേക്കിറങ്ങുന്നത്. 1990 നവംബറില്‍ യശ്വന്ത് സിന്‍ഹ ആദ്യമായി കേന്ദ്രധനകാര്യമന്ത്രിയായി. 91 ജൂണ്‍ വരെ അതേ പദവിയില്‍ തുടര്‍ന്നു. പിന്നീട് 98-ല്‍ വാജ്‌പേയി മന്ത്രിസഭയിലും ധനമന്ത്രിയായി സേവനമനുഷ്ടിച്ചു. 2018ലാണ് യശ്വന്ത് സിൻഹ ബിജെപി വിടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിഷേധവും ആത്മഹത്യാ ഭീഷണിയും, ഒടുവില്‍ പുതുപ്പള്ളി തന്നെ ഉറപ്പിച്ച് ഉമ്മന്‍ചാണ്ടി