പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ്- ബിജെപി കൂട്ടുകെട്ട്. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കാണ് ബിജെപിയുടെ വോട്ട്. കേരള കോൺഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാർളിയെയയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബി.ജെ.പിയുടെ രണ്ട് വോട്ട് ഉൾപ്പെടെ ഏഴ് വോട്ടുകളാണ് ശോഭ ചാർളിക്ക് ലഭിച്ചത്.
റാന്നിയിൽ എൽഡീഎഫിനും യുഡിഎഫിനും അഞ്ചു സീറ്റ് വീതവും ബിജെപിക്ക് രണ്ട് സീറ്റുകളുമാണുള്ളത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നായിരുന്നു അവസാനനിമിഷം വരെയുണ്ടായിരുന്ന കണക്കുക്കൂട്ടൽ. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കെആർ പ്രകാശ് കുഴിക്കാല പ്രസിഡന്റാകുമെന്നും കരുതി. എന്നാൽ അപ്രതീക്ഷിതമായാണ് റാന്നിയിൽ എൽഡിഎഫും യുഡിഎഫും കൈക്കോർത്തത്.