എമ്പുരാന്‍ സിനിമയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. റീ എഡിറ്റ് ചെയ്തിട്ടും സിനിമയില്‍ ദേശവിരുദ്ധതയും ക്രിസ്ത്യന്‍ വിരുദ്ധതയും തുടരുന്നുവെന്നും മുരളി ഗോപി സമൂഹത്തില്‍ അരാജകത്വം പടര്‍ത്തുകയുമാണെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു.
കേരളയുവത്വം മയക്കുമരുന്നിന്റെയും അരാജകസിനിമകളുടെയും പിടിയിലാണെന്നും അതിന് സഹായകമായ പ്രമേയമാണ് എമ്പുരാന്‍ സിനിമയില്‍ ഉള്ളതെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. തീവ്ര ഹിന്ദുവിഭാഗത്തിന്റെ എതിര്‍പ്പുകള്‍ മൂലം സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളിലടക്കം മാറ്റം വരുത്തിയ ശേഷമാണ് ആര്‍എസ്എസിന്റെ വിമര്‍ശനം.
വിവാദങ്ങള്‍ക്ക് പിന്നാലെ സിനിമയിലെ പ്രധാന വില്ലനായ ബജ്‌റംഗിയുടെ പേര് ബല്‍ദേവ് എന്നാക്കുകയും എന്‍ഐഎയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്തിരുന്നു. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതും സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകളും ഇത്തരത്തില്‍ നീക്കം ചെയ്തിട്ടുണ്ട്. സിനിമയില്‍ കാണിക്കുന്ന കലാപരംഗങ്ങളുടെ കാലഘട്ടം 2002 എന്ന് എഴുതിയിരുന്നത് പുതിയ പതിപ്പില്‍ എ ഫ്യൂ ഇയേഴ്‌സ് എഗോ എന്നാക്കിയിരുന്നു.