മൂന്നു മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. തലശേരി ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസിന്റെയും ദേവികുളം സ്ഥാനാര്‍ത്ഥി ആര്‍ എം ധനലക്ഷ്മി ഗുരുവായൂര്‍ സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് നിവേദിത എന്നിവരുടെ പത്രികയാണ് തള്ളിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മണ്ഡലമാണ് തലശേരി. പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുന്ന ഫോം എ ഇല്ലാത്തതിനാലാണ് പത്രിക നിരസിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 25ന് മണ്ഡലത്തില്‍ എത്താനിരിക്കെയാണ് ഈ അവസ്ഥ.