വരാപ്പുഴ ശ്രീജിത്ത് കൊലപാതകം സിബിഐ അന്വേഷിക്കണം: സര്‍ക്കാരിനെ ഞെട്ടിച്ച് ബി ജെ പിയുടെ ലോംഗ് മാര്‍ച്ച്

Webdunia
വ്യാഴം, 26 ഏപ്രില്‍ 2018 (15:29 IST)
ശ്രീജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ലോംഗ് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാണ് മാര്‍ച്ച് നയിച്ചത്.  
 
കൊലപാതകം സിബിഐ അന്വേഷിക്കണം, ശ്രീജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം ധന സഹായം നല്‍കണം, ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്.
 
എറണാകുളം ഐജി ഓഫീസിലേക്ക് നടന്ന മാര്‍ച്ച് കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി സി തോമസ് ഉത്‌ഘാടനം ചെയ്തു. 
 
ശ്രീജിത്തിന്റെ അമ്മ ശ്യാമള, ആലുവയില്‍ പൊലീസ് കാരണം മരിച്ച മുകുന്ദന്റെ ഭാര്യ സ്നേഹ മുകുന്ദന്‍, രാജന്‍ കേസിലെ അഭിഭാഷകനായ അഡ്വ. രാം കുമാര്‍, തിരുവന്തപുരത്ത് പൊലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മ എന്നിവര്‍ ചേര്‍ന്ന് ജാഥ ക്യാപ്റ്റന്‍ എ എന്‍ രാധാകൃഷ്ണന് പതാക കൈമാറി. 
 
ആയിരങ്ങള്‍ പങ്കെടുത്ത ലോംഗ് മാര്‍ച്ച് വരാപ്പുഴ, ഇടപ്പിള്ളി, കലൂര്‍, ഹൈകോര്‍ട്ട് വഴിയാണ് ഐജി ഓഫീസിനു മുന്നില്‍ സമാപിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments