Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് വലിയ രാജ്യം, ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ വലിയ പ്രശ്നമാക്കേണ്ടതില്ല: കേന്ദ്രമന്ത്രി

ഇത് വലിയ രാജ്യം, ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ വലിയ പ്രശ്നമാക്കേണ്ടതില്ല: കേന്ദ്രമന്ത്രി

santosh gangwar statemets
ന്യൂഡല്‍ഹി , ഞായര്‍, 22 ഏപ്രില്‍ 2018 (13:26 IST)
ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലെ വലിയ രാജ്യത്ത് ചര്‍ച്ചയാക്കേണ്ടതില്ലെന്ന്
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സന്തോഷ് ഗംഗ്വാര്‍.

ഇത്തരം സംഭവങ്ങൾ തീർച്ചയായും ദൗർഭാഗ്യകരമാണ്. എന്നാൽ ചിലപ്പോഴൊക്കെ ഇതു തടയാന്‍ പറ്റിയെന്നു വരില്ല. മാനഭംഗ സംഭവങ്ങൾ തടയുന്നതിൽ സർക്കാർ ജാഗ്രത പാലിക്കുന്നുണ്ടെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ സന്തോഷ് ഗംഗ്വാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പറഞ്ഞു.

സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ അന്വേഷണമാണു നടക്കുന്നത്. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ഒന്നോ രണ്ടോ സംഭവങ്ങൾ ഇത്രയും ഉയർത്തിക്കാട്ടേണ്ട ആവശ്യമില്ലെന്നും സന്തോഷ് ഗംഗ്വാര് പറഞ്ഞു.

രാജ്യത്തെ നടുക്കിയ കത്തുവ, ഉന്നാവ വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നിലക്കുമ്പോഴാണ്കേന്ദ്ര സഹമന്ത്രിയുടെ വിവാദ പ്രസ്‌താവന പുറത്തുവന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനറൽ സെക്രട്ടറിയുടെ കാര്യത്തില്‍ ഭിന്നത; വോട്ടെടുപ്പിന് തയ്യാറെന്ന് യെച്ചൂരി - നിലപാട് കടുപ്പിച്ച് ഇരു വിഭാഗവും